ശ്രീനഗര്‍: ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് മികച്ച ഒന്നാമിന്നിങ്സ് ലീഡ്. സച്ചിന് ബേബിയുടെയും (151), നായകന് സഞ്ജു വി. സാംസണിന്റെയും (101) ശതകങ്ങളാണ് കേരളത്തെ മികച്ച സ്കോറിലേക്കു നയിച്ചത്. മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 485 റണ്‍സില്‍. സ്കോര്‍: ജമ്മു കശ്മീര്‍ – 330, കേരളം – 485/8.
മൂന്നാം ദിവസം തുടക്കത്തിലെ ഒത്തുചേര്‍ന്ന സച്ചിനും സഞ്ജുവും നാലാം വിക്കറ്റില്‍ 177 റണ്‍സ് ചേര്‍ത്തു. 310 പന്തില്‍ 21 ഫോറും, ഒരു സിക്സറും സച്ചിന് നേടിയപ്പോള്‍, 171 പന്തില്‍ 16 ഫോര്‍ സഞ്ജുവിന്റെ ബാറ്റില്‍നിന്ന് പിറന്നു. കളി നിര്‍ത്തുമ്പോള്‍ അഹമ്മദ് ഫര്‍സീനും (17), എം.ഡി. നിഥീഷും (11) ക്രീസില്‍. കശ്മീരിനായി റാം ദയാല്‍ മൂന്നും, മുഹമ്മദ് മുദാസിര്‍, പര്‍വേസ് റസൂല്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: