കൊച്ചി: രണ്ടാം സീസണില്‍ പന്തുതട്ടാന്‍ കേരള ബ്ലാസ്റ്റേഴ്സ് സജ്ജം. കൊച്ചിയില്‍ ആദ്യമായി മാധ്യമങ്ങളെ കാണാനെത്തിയ താരങ്ങളും പരിശീലകര്‍ക്കും ഇന്നലെ വേഷം മുണ്ടും മഞ്ഞ ടീ ഷര്‍ട്ടും. മുഖ്യപരിശീലകന്‍ പീറ്റര്‍ ടെയ്ലറിന്റെ നേതൃത്വത്തില്‍ ടീം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ കേരളീയ രീതിയില്‍ താരങ്ങളെ സ്വീകരിച്ചു. വേഷമാറ്റം താരങ്ങള്‍ ശരിക്കും ആസ്വദിച്ചു.
ഒത്തിണക്കത്തോടെ കളിക്കുമെന്ന് പരിശീലകന് പീറ്റര്‍ ടെയ്ലര്. മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേന ആദ്യ കളിയിലുണ്ടാകില്ല. അദ്ദേഹം ഉടന്‍ എത്തുമെന്ന് പ്രതീക്ഷ. ആഭ്യന്തര ഫുട്ബോള്‍ താരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുവെന്നും പീറ്റര്‍. കിരീടം മാത്രം ലക്ഷ്യമിട്ട് കളിക്കുന്നതെന്ന് ടീമിലെ മലയാളി താരം മുഹമ്മദ് റാഫി. ആക്രമണ നിര ശക്തമെന്ന് മറ്റൊരു മലയാളി താരം സി.കെ വിനീത്. ആറിന് കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി ആദ്യ മത്സരം.
പ്രമുഖ പ്രീമിയം ആഡംബര പ്രോപ്പര്‍ട്ടി ഡവലപ്പറായ െ്രെപം മെറീഡിയന് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സ്പോണ്‍സറാകാനുള്ള കരാറില്‍ ഒപ്പിട്ടു. താരങ്ങളുടെ ഷോര്‍ട്സില്‍ മെറീഡിയന്റെ ലോഗോ പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: