തലയോലപ്പറമ്പ്: സിപിഎം അക്രമണത്തില്‍ പ്രതിഷേധിച്ച എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. ഇന്നലെ രാത്രി വരിക്കാംകുന്ന് ഇരട്ടാനിക്കാവ് ശാഖയുടെ ഓഫീസ് കെട്ടിടത്തിലിരുന്ന യൂത്ത്മൂവ്മെന്റ് പ്രവര്‍ത്തകരെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സമ്മേളനം യൂണിയന് കണ്‍വീനര്‍ എസ്.ഡി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ഗോപിനാഥന് അധ്യക്ഷത വഹിച്ചു.എസ്എന്‍ഡിപി യൂത്ത്മൂവ്മെന്റ്് കേന്ദ്രകമ്മറ്റിയംഗം സനീഷ് മണലേല്‍,ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു,സുലഭാ സജീവ്,ഇ.ഡി.പ്രകാശന്, ആര്.രഞ്ജിത്ത് ഒഎന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: