കോട്ടയം: നീലംപേരൂര്‍ വില്ലേജ് ഓഫീസ് പടിക്കല്‍ സ്ത്രീകളുടെ അനിശ്ചിതകാല നിരാഹാര സമരം 5 മുതല്‍ ആരംഭിക്കും. നീലംപേരൂര്‍ നിവാസികളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുക, ഇറിഗേഷന്‍ വകുപ്പിന്റെ കല്‍ക്കെട്ട് കയ്യേറി സാര്‍ക്ക് കമ്പനി നിര്‍മ്മിച്ചിരിക്കുന്ന മതില് പൊളിച്ചുമാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാര സമരം. ആര്.എം.പി സംസ്ഥാന നേതാവ് കെ.കെ.രമ സമരം ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍ പെരുവന്താനം, ബി.ജെ.പി നേതാക്കളായ എം.ആര്.സജീവ്, സജിമോന്‍.എസ്.എ, ബിനീഷ്, മുന്‍ എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്, എസ്.എന്‍.ഡി.പി പ്രതിനിധികളായ സന്തോഷ് ശാന്തി,എം.എന്‍.ഭരതന്, അനില്‍ ആറായിരം പുതുവെല് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: