കൊച്ചി: ഗോവയിലെ മഡ്ഗാവില്‍ നടക്കുന്ന ജൂനിയര്‍ ഗേള്‍സ് നാഷണല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള സ്റ്റേറ്റ് ജൂനിയര്‍ ഗേള്‍സ് (അണ്ടര്‍ 18) ടീം യാത്ര തിരിച്ചു. അസം, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇ-യിലാണ് കേരളം. ആദ്യ മത്സരത്തില്‍ ആറിന് ഝാര്‍ഖണ്ഡിനെ നേരിടും കേരളം. എട്ടിന് അസം എതിരാളികള്‍. മിഡ്ഫീല്‍ഡര്‍ സി. സിവിഷ ടീം നായിക.
ടീം: ഗോള്‍കീപ്പര്‍മാര്‍ – എ. അജിത, അനുപമ സജി, ഇ.എം. വര്‍ഷ. പ്രതിരോധം – കെ.എം. ശ്രീവിദ്യ, അഞ്ജന എം. ബാബു, വിനീത വിജയന്, ആശ രാജേഷ്, ബിന്‍സി, സി.രേഷ്മ, എം. അഞ്ജിത. മധ്യനിര – സിവിഷ, ആഷ്ലിമോള്‍ ഡാനിയേല്‍, ആതിര, കെ.പി. അശ്വതി. മുന്നേറ്റം – ജൂബി ജോണ്‍, ടി.കെ. ജെഹാന ഷെറീന്, വി. ഉണ്ണിമായ, പി. അനഘ, കെ.എ. അക്ഷര. പരിശീലകന് – പി.ബി. രമേശ്, മനേജര്‍ – എം. ഫൗസിയ, ഫിസിയോ – ലക്ഷ്മി പ്രിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: