കൊടുങ്ങൂര്‍: കേരളത്തില്‍ പ്രതിപക്ഷം ദുര്‍ബലമാണെന്നും അഴിമതിയില്‍ മുങ്ങിത്താന്ന യുഡിഎഫ് സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ സിപിഎം നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനായില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ബിജെപി വാഴൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്ന മുന്നണിയായി എന്‍ഡിഎ മാറും. ആര്‍ക്കും അവഗണിക്കാന്‍ സാധിക്കാത്ത ശക്തിയായി മാറി ബിജെപിയുടെ മൂന്നാം മുന്നണി ഇരുമുന്നണികളുടെയും നില തെറ്റിക്കുമെന്ന് കെ. സുരേന്ദ്രന് പറഞ്ഞു.
പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് എം.കെ. മോഹനന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സേവാ പ്രമുഖ് കെ.പി. സുരേഷ്, നഗരപാലിക സെല്‍ സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ വി.എന്‍. മനോജ്, കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിജയകുമാര്‍, ഗ്രാമപഞ്ചായത്തംഗം ലീലാമണി ബാലചന്ദ്രന്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.ബി. ബിനു, കെ.എം. ലാല്‍, മനു രവീന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: