ലഹരി വിരുദ്ധ വാരാചരണത്തിന് തുടക്കമായി

Saturday 3 October 2015 10:14 pm IST

കണ്ണൂര്‍: ഗാന്ധിജയന്തിയുടെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ലഹരി വിരുദ്ധ സന്ദേശവുമായി കലക്ടറേറ്റ് പരിസരത്ത് രാവിലെ നടന്ന കൂട്ടയോട്ടം ജില്ലാ പൊലീസ് സൂപ്രണ്ട് പിഎന്‍ ഉണ്ണിരാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പൊതു സമ്മേളന പരിപാടി കണ്ണൂര്‍ ഗവ.വിഎച്ച്എസ്എസില്‍ മുന്‍സിപ്പില്‍ ചെയര്‍പേഴ്‌സണ്‍ രോഷ്‌നിഖാലിദിന്റെ അധ്യക്ഷതയില്‍ എപി അബ്ദുള്ളക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, ഹെഡ്മാസ്റ്റര്‍ സി.പി.പ്രസൂനന്‍, മദ്യനിരോധന സമിതി പ്രസിഡണ്ട് എന്‍.മുകുന്ദന്‍ മാസ്റ്റര്‍, എക്‌സൈസ് ഓഫീസേഴ്‌സ് അസോ.പ്രസിഡണ്ട് വി.രാജേന്ദ്രന്‍, സ്റ്റാഫ് അസോ. പ്രസിഡണ്ട് എ.പി.രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.വി.സുരേന്ദ്രന്‍ സ്വാഗതവും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.രാഗേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് മാനസികാരോഗ്യവിഭാഗത്തിലെ ഡോ.എം.പി.അരുണ്‍ ക്ലാസെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.