തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ ഇടതുപക്ഷത്തിനായിരിക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. തനിക്കൊപ്പം നില്കുന്നവരും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കും. താനുമായി ബന്ധമുള്ളവര്‍ എല്‍ഡിഎഫിനൊപ്പം മത്സരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
തെരഞ്ഞെടുപ്പോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം തിരസ്കരിക്കപ്പെടും. ക്രിസ്ത്യാനി എന്ന വര്‍ഗീയത ഉള്ളതുകൊണ്ടാണ് ബിഷപ്പുമാര്‍ മാണിക്കെതിരെ മിണ്ടാത്തത്. ബിജെപി നേട്ടം കൊയ്യുമെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: