'പുലി'ഇന്റര്‍നെറ്റില്‍

Sunday 4 October 2015 6:52 pm IST

കൊച്ചി: വിജയ് നായകനായ ഏറ്റവും പുതിയ തമിഴ് ചിത്രം 'പുലി'യുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. സിനിമ പ്രദര്‍ശനത്തിനെത്തിയ അതേ ദിവസം തന്നെയാണ് ചിത്രത്തിന്റെ വ്യാജപതിപ്പും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഞ്ച് പ്രമുഖ വെബ്‌സൈറ്റുകളിലാണ് 'പുലി'യുടെ വ്യാജന്‍ എത്തിയിരിക്കുന്നത്. ടീം റോക്കേഴ്‌സ് എന്ന ഗ്രൂപ്പാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പ്രേമം, ബാഹുബലി അടക്കം ഒട്ടേറെ സിനിമകള്‍ ഈ ഗ്രൂപ്പ് റിലീസിംഗ് ദിവസം തന്നെ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.