ശ്രീനഗര്‍: രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിനു സമനില. ജമ്മു കാഷ്മീരിനെതിരായ മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിംഗ്സില്‍ ജമ്മു കാഷ്മീര്‍ 225 റണ്‍സിനു പുറത്തായപ്പോള്‍ കേരളത്തിനു ജയിക്കാന്‍ വേണ്ടത് 71 റണ്‍സും എട്ടോവറും.
എന്നാല്‍, ജയിക്കാന്‍ ശ്രമിക്കാതെ പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ കേരളത്തിന്റെ വിക്കറ്റുകള്‍ വേഗം നിലംപൊത്തി. 44 റണ്‍സ് നേടുന്നതിനിടെ കേരളത്തിനു നഷ്ടമായതു നാലു വിക്കറ്റുകളാണ്. ജമ്മു കാഷ്മീര്‍ 10 എക്സ്ട്രാസും കേരളത്തിനു സംഭാവന നല്കി.
സ്കോര്‍: ജമ്മു കാഷ്മീര്‍: 330, 225. കേരളം: 485/8 ഡിക്ലയേര്‍ഡ്, 44/4. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സഞ്ചു വി. സാംസണ് (3) അടക്കം മുന്‍നിര പെട്ടെന്നു പുറത്തായതാണു കേരളത്തിനു വിനയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: