സിബിഎസ്ഇ ജില്ലാ കലോത്സവം 30 മുതല്‍

Sunday 4 October 2015 7:28 pm IST

ആലപ്പുഴ: സഹോദയ സ്‌കൂള്‍ കോംപ്ലക്‌സിലെ അംഗങ്ങളായ സിബിഎസ്ഇ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ജില്ലാ കലോത്സവ് 2015 കളര്‍കോട് ചിന്മയ വിദ്യാലയത്തില്‍ നടക്കും. 30, 31 തീയതികളില്‍ രചനാ മത്സരങ്ങളും, നവംബര്‍ 6,7,8,9 തീയതികളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും. ആകെ 141 ഇനങ്ങളിലായി 558 വിദ്യാലയങ്ങളില്‍ നിന്നും നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കലോത്സവ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു. സഹോദയ പ്രസിഡന്റ് രാജന്‍ ജോസഫ് (പ്രിന്‍സിപ്പല്‍ ആലപ്പുഴ മാതാ സ്‌കൂള്‍), ജൂബി പോള്‍ (പ്രിന്‍സിപ്പല്‍ ആലപ്പുഴ സെന്റ് മേരീസ് റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂല്‍), ഇന്ദു ദത്ത് (പ്രിന്‍സിപ്പല്‍ എസ്ഡിവി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), സൂസന്‍ തോമസ് (പ്രിന്‍സിപ്പല്‍ ചേര്‍ത്തല വിഎന്‍എസ്എസ്എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍), ഡയാന ജേക്കബ് (പ്രിന്‍സിപ്പല്‍ ചേര്‍ത്തല പണിക്കവീട്ടില്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍) എന്നിവര്‍ നേതൃത്വം നല്‍കും. ആലപ്പുഴ ചിന്മയ വിദ്യാലയ പ്രസിഡന്റ് ബി. ഗിരിരാജന്‍ (രക്ഷാധികാരി), വൈസ് പ്രസിഡന്റ് ജെ. കൃഷ്ണന്‍ (ചെയര്‍മാന്‍), സെക്രട്ടറി പി. വെങ്കിട്ടരാമ അയ്യര്‍ (വര്‍ക്കിങ് ചെയര്‍മാന്‍), പ്രിന്‍സിപ്പല്‍ ഡോ. എസ്. ലാലി (ജനറല്‍ കണ്‍വീനര്‍), ചേര്‍ത്തല ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. സോമശേഖര പണിക്കര്‍ (പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു. ചിന്മയ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ കലോത്സവ മാന്വല്‍, സഹോദയ പ്രസിഡന്റ് രാജന്‍ ജോസഫ് ചിന്മയ വിദ്യാലയ മാനേജര്‍ പി. വെങ്കിട്ടരാമയ്യര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.