ശിവന്റെ വാഹനമായ നന്ദിയെ എല്ലാ ശിവക്ഷേത്രങ്ങളിലും കാണാം. തൊഴുതു നില്ക്കുന്ന വിധത്തിലും നന്ദിയുടെ വിഗ്രഹമുണ്ട്. ശിവന്റെ അനുഗ്രഹത്താല്‍ ഒരു മഹര്‍ഷിയുടെ പുത്രനായി നന്ദികേശ്വരന് ജനിച്ചു. പിന്നെ ഗണങ്ങളുടെ നാഥനായി. രാമായണത്തിലും ഭാഗവതത്തിലും നന്ദിയെക്കുറിച്ച് പരാമര്‍ശിയ്ക്കുന്നുണ്ട്.
ശൈവപുരാണത്തിലും ഈദേവനെ പറ്റി പറയപ്പെടുന്നുണ്ട്. തിരുമൂല മുനിവരുടെ തിരുമന്ത്രത്തില്‍ ശിവനും നന്ദിയും ഒന്നാണന്നത്രേ കുറിയ്ക്കപ്പെടുന്നത്. കാളയുടെ മുഖത്തോടു കൂടിയ രൂപവുമുണ്ട്. മരുത്തുക്കളുടെ പുത്രിയായ സുയസയാണ് ഈദേവന്റെ പത്നി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: