ന്യൂദല്‍ഹി: അഴിമതി വിരുദ്ധ ലോക്പാല്‍ ബില്‍ പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ നിയോഗിച്ചിട്ടുള്ള പാര്‍ലമെന്ററി സമിതിയുടെ കാലാവധി നീട്ടി. മൂന്നാംതവണയും നീട്ടിയ കാലപരിധി നവംബര്‍ 15 വരെയാണ്. കോണ്‍ഗ്രസ് അംഗം ഇ.എം. സുദര്‍ശന നാച്ചിയപ്പന്‍ അദ്ധ്യക്ഷനായ 31 അംഗ സമിതിയാണിത്.
നവംബര്‍ 15-ന് മുമ്പ് സമിതി നിര്‍ദ്ദിഷ്ട റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്ന് നാച്ചിയപ്പ പറഞ്ഞു. സപ്തംബര്‍ 30-നു മുമ്പ് സമര്‍പ്പിക്കേണ്ടിയിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: