കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

Sunday 4 October 2015 10:18 pm IST

എരുമേലി: ഒന്നര കിലോ കഞ്ചാവുമായി എരുമേലി ചെറുവളളി എസ്റ്റേറ്റ് കുന്നംകോളനി കൈപ്പളളിക്കളത്തില്‍ കെ.കെ യശോധര (58) നെ പോലീസ് പിടികൂടി. തമിഴ്‌നാട് മേഖലയില്‍ നിന്നും കുമളിവഴി കഞ്ചാവുമായി വരുന്ന രഹസ്യ വിവരം കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് സതീഷ് ബിനോയ്ക്ക് ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി വി.യു കുര്യാക്കോസ്, മണിമല സര്‍ക്കിള്‍ രാജപ്പന്‍ റാവുത്തര്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം എരുമേലി എസ്.ഐ കെ.ആര്‍ സതീഷ് കുമാറിന്റെ നേത്യത്വത്തിലുളള സംഘമാണ് യശോധരനെ ചരളയില്‍ ബസ്സില്‍ നിന്നും ഇറങ്ങുന്നതിനിടെ പിടികൂടിയത്. പൊന്‍കുന്നം: തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവുമായി വരികയായിരുന്ന രണ്ടുപേരെ പൊന്‍കുന്നത്ത് എക്‌സൈസ് സംഘം പിടികൂടി. ആലപ്പുഴ കുതിരപന്തികരയില്‍ തൈപ്പറമ്പില്‍ വീട്ടില്‍ ശ്രീജിത്ത് (18), ആലപ്പുഴ ആനിശ്ശേരികരയില്‍ റഹിം മന്‍സില്‍ വീട്ടില്‍ അജ്മല്‍ റഷീദ് (20) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 280 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ഇരുവരെയും പൊന്‍കുന്നം ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് എക്‌സൈസ് സംഘം പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.