മരട്: എസ്എന്‍ഡിപി യൂത്ത്മൂവ്മെന്റ് കുമ്പളം മേഖല കുടുംബസംഗമം യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളി ഉദ്ഘാടനം ചെയ്തു. രാവിലെ വിവിധ ശാഖാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മാടവന ജംഗ്ഷനില്‍നിന്നും വാദ്യമേളങ്ങളോടെ വര്‍ണ്ണോജ്വലമായ ഘോഷയാത്രയും നടന്നു. സുധീര്‍കുമാര്‍ ചോറ്റാനിക്കര, ഉണ്ണി കാക്കനാട്, കെ.പി. വിബിന്‍കുമാര്‍, ധനേഷ് മേച്ചേരില്‍, മോഹന്‍ദാസ് പുത്തന്‍പുരയില്‍, ഷിജു മുട്ടത്തില്‍, കെ.കെ. മണിയപ്പന്, പി.കെ.വേണു ആര്.ഇ.സി തുടങ്ങിയവര്‍ നേതൃത്വം നല്കി. എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റ് കണയന്നൂര്‍ യൂണിയന് പ്രസിഡന്റ് സുധീര്‍കുമാര്‍ ചോറ്റാനിക്കര പതാക ഉയര്‍ത്തി. എസ്എന്‍ഡിപി യോഗം അസി:സെക്രട്ടറി പി.ടി.മന്മഥന് ക്ലാസെടുത്തു. വിവിധ ശാഖകള്‍ പങ്കെടുത്ത വടംവലി മത്സരവും നടന്നു. സമാപനസമ്മേളനത്തില്‍ ചെയര്മാന് എംഡി.ധനേഷ് മേച്ചേരില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്മാന് മഹാരാജാ ശിവാനന്ദന് മുഖ്യപ്രഭാഷണം നടത്തി.
കണ്‍വീനര്‍ പി.ഡി.ശ്യാംദാസ് മുഖ്യാഥിതിയായി. അഡ്മിനിസ്റ്റ്രേറ്റീവ് കമ്മിറ്റി അംഗം ടികെ പത്മനാഭന് മാസ്റ്റര്‍, സുധീര്‍കുമാര്‍ ചോറ്റാനിക്കര, ഉണ്ണി കാക്കനാട്, കെ.കെ.മണിയപ്പന്, പി.കെ.രാജന് ആര്‍ഇസി.എം.ഡി. അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു. കുമ്പളം പഞ്ചായത്തിലെ കലാകായിക സാസ്കാരിക മേഖലകളിലെ പ്രതിഭകളെ മഹാരാജാ ശിവാനന്ദനും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ടി.കെ.പത്മനാഭന് മാസ്റ്ററും അനുമോദിച്ചു. എസ്എസ് സഭാ പ്രസിഡന്റ് പി.കെ.വേണു സമ്മാനദാനം നിര്‍വഹിച്ചു. കണ്‍വീനര്‍ കെ.പി.വിബിന്‍കുമാര്‍ സ്വാഗതവും ഷിജുമുട്ടത്തില് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: