കൊണ്ടൂര്‍ അങ്കണവാടി കെട്ടിടം തകര്‍ന്ന നിലയില്‍

Sunday 4 October 2015 10:26 pm IST

തിടനാട്: പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കൊണ്ടൂര്‍ അങ്കണവാടിയുടെ കെട്ടിടം ചോര്‍ന്നൊലിക്കുന്നു. പത്തോളം കുട്ടികള്‍ പഠിക്കുന്ന ഇവിടെ മാസങ്ങളായി മഴയത്ത് കെട്ടിടം ചോര്‍ന്നൊലിക്കുകയാണ്. കെട്ടിടത്തിലെ അടുക്കള പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. വാട്ടര്‍ ടാങ്ക് പൊട്ടിപ്പൊളിഞ്ഞ് വെള്ളം ശേഖരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ നാളിതുവരെയും ലഭിച്ചിട്ടില്ല. ജനപ്രതിനിധികളോ പഞ്ചായത്തധികൃതരോ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ലാന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അങ്കണവാടിയുടെ ശോചനീയാവസ്ഥയിലും വിഷയത്തില്‍ പഞ്ചായത്ത് തുടരുന്ന അവഗണനയിലും ബി.ജെ.പി കൊണ്ടൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. രാജീവ് പടിപ്പുരയ്ക്കല്‍, ജിജി പാറപ്പുറത്ത്, ജയ്‌മോന്‍ കളരിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.