കടുത്തുരുത്തി: എഴുമാന്തുരുത്തിലും പുലിത്തുരുത്തിലും മുണ്ടാര്‍ ഭാഗങ്ങളിലും വര്‍ദ്ധിച്ചുവരുന്ന കഞ്ചാവ് മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും യോഗവും നടത്തി. കടുത്തുരുത്തിയിലും എഴുമാന്തുരുത്ത് പ്രദേശങ്ങളിലും വര്‍ദ്ധിച്ചു വരുന്ന കഞ്ചാവ് മാഫിയകള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ കരുവാക്കി വന്‍ തോതില്‍ കഞ്ചാവ് മയക്കുമുരുന്ന് വില്‍പ്പന നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സമുദായസംഘടനകളുടെയും, ക്ലബ്ബുകളുടെയും വീട്ടമ്മമാരുടെയും നേതൃത്വത്തില്‍ പുലിത്തുരുത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധറാലി സമ്മേളന വേദിയില്‍ എത്തിച്ചേര്‍ന്നു.
വാര്ഡ്മെമ്പര് പി.എന്‍.പ്രഭയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം അസ്സി. എക്സൈസ് കമ്മീഷണര്‍ രാധാകൃഷണന് ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി സി.ഐ.എം.കെ.ബിനുകുമാര്‍,എസ്.ഐ.കെ.എസ്.ജയന്, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കന്മാര് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: