കാറും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്

Sunday 4 October 2015 10:36 pm IST

ഗാന്ധിനഗര്‍: കാറും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്. പള്ളം കുളത്തുങ്കല്‍ സുരേഷ് (45), മകള്‍ കാവ്യ (18), ഇവരുടെ ബന്ധുക്കളായ കുളത്തുങ്കല്‍ സാബുവിന്റെ മകന്‍ അഖില്‍ (26), അജയ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സുരേഷിന്റെ നില ഗുരുതരമാണ്. ഞായറാഴ്ച രാവിലെ 11ന് ചിങ്ങവനം രാജമ്മ കവലയിലാണ് സംഭവം. പനച്ചിക്കാട് ദേവിക്ഷേത്രത്തിലെ ദര്‍ശനത്തിനുശേഷം ഓട്ടോയില്‍ മടങ്ങിവരുമ്പോള്‍ കോട്ടയത്തുനിന്ന് എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഓട്ടോക്കാരും ചേര്‍ന്ന് കോട്ടയം ജില്ലാജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചിങ്ങവനം പൊലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.