സേലം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ ബസുമായി കൂട്ടിയിടിച്ച് ഏഴ് പേര് മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒമ്പതംഗ സംഘം സഞ്ചരിച്ച വാനാണ് പുലര്‍ച്ചെ 1.40 ഓടെ അപകടത്തില്‍പ്പെട്ടതെന്ന് സേലം കലക്ടര്‍ മഗരഭൂഷണും എസ്.പി. പി. ആര്. മുത്തുസ്വാമിയും അറിയിച്ചു.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലുള്ളവരാണ് അപകടത്തില്‍പ്പെട്ടവര്‍. രണ്ടു വാഹനങ്ങളിലെ ഡ്രൈവര്‍മാരെയും ഒരു തീര്‍ത്ഥാടകനെയും 12 ബസ് യാത്രക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധര്‍മ്മപുരിയിലേക്ക് പോകുകയായിരുന്നു ബസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: