മലപ്പുറം: വന്‍വിജയമായ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം പതിപ്പിനും കേരളത്തിന്റെ ഫുട്ബോള്‍ തലസ്ഥാനമായ മലപ്പുറത്ത് ആവേശകരമായ സ്വീകരണം. ജില്ലയിലെ ഗ്രാമങ്ങളില്‍ പോലും ഐഎസ്എല്ലിന് അഭിവാദ്യം അര്‍പ്പിച്ച് ഫഌക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു.
എല്ലാവരുടെയും പിന്തുണ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സിന് തന്നെ.
എന്നാല്‍ സാക്ഷാല്‍ ക്രിക്കറ്റ് ദൈവം സച്ചിന് തെന്‍ഡുല്‍ക്കറാണ് കൂറ്റന്‍ ഫഌക്സ് ബോര്‍ഡുകളിലെ രാജാവ്. കളി കാണാന്‍ ജില്ലയുടെ പലഭാഗത്തും ബിഗ് സ്ക്രീനുകള്‍ ഫുട്ബോള്‍ പ്രേമികള്‍ ഒരുക്കി കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ സംസാരിക്കാനുള്ള ഏക വിഷയം ഐഎസ്എല്‍ ആണ്.
ലോകത്തെവിടെ ഫുട്ബോള്‍ മത്സരം നടന്നാലും അതിനെല്ലാം ആരാധകരുള്ള സ്ഥലമാണ് മലപ്പുറം. ഐഎസ്എല്ലിന്റെ ഓരോ മത്സരത്തെയും ആവേശത്തോടെ സ്വീകരിക്കാന്‍ മലപ്പുറത്തിന്റെ മനസ്സ് ഒരുങ്ങി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: