ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമാ ജില്ലയില്‍ രണ്ടു ഭീകരരെ സൈന്യവും പോലീസും ചേര്‍ന്നു വധിച്ചു. ജെയ്ഷ് ഇ മുഹമ്മദ് എന്ന ഭീകര സംഘടനയില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്.
പുല്‍വാമയിലെ ചുര്‍സൂ മേഖലയിലെ ഒരു വീടുവളഞ്ഞ സുരക്ഷാ സൈനികര്‍ ഭീകരരെ കൊലപ്പെടുത്തുകയായിരുന്നു.
വടക്കന്‍ കശ്മീരില്‍ സജീവമായിരുന്നു ഈ ഭീകരര്‍ അടുത്തിടെ തെക്കന്‍ മേഖലയിലേക്ക് താവളം മാറ്റിയിരുന്നു. യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഒരു നാട്ടുകാരന് നല്കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സൈനികര്‍ വീടുവളഞ്ഞ് ഇരുവരെയും വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: