അത്തോളി: ബിജെപിയുടെ കേരളത്തിലെ ശക്തിയും സ്വാധീനവും അളക്കാനുള്ളതിരഞ്ഞെടുപ്പാണ് വരാന്‍പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാനസെക്രട്ടറി വി.വി. രാജന് പറഞ്ഞു. ബിജെപി അത്തോളി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാസിക്കുകയായിരുന്നു അദ്ദേഹം. അത്തോളി പഞ്ചായത്തില്‍ ഇത്തവണ ചരിത്രം മാറ്റികുറിക്കും. ബിജെപ പഞ്ചായത്തില്‍ ഏറെ ശക്തിപ്രാപിച്ചിരിക്കുകയാണ്.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. കൃഷ്ണന്റെ അധ്യക്ഷതയില്‍ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ജില്ലാ ജനറല്‍സെക്രട്ടറി എം.സി. ശശീന്ദ്രന്, കെ.കെ. ഭരതന്, ആര്.എം. കുമാരന്, എം. ഉല്ലാസ്, എം.കെ.രവീന്ദ്രന്, കെ.വി. കുമാരന്,വി. കേശവന്, ഇ.കുമാരന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പി.ലോഹിതാക്ഷന് മാസ്റ്റര്‍ ചെയര്‍മാനായും എം. ഉല്ലാസ് കണ്‍വീനറായും കെ.പി. വിനോദ് ഖജാന്ജിയുമായുമുള്ള 101 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: