കോഴിക്കോട്: സംസ്ഥാന ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷനും കോഴിക്കോട് ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷനും സംയുക്തമായി കോഴിക്കോട് വി.കെ കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന ബേക്കേഴ്സ് ആന്റ് ബട്ലേഴ്സ് കേരള ബാഡ്മിന്റണ്‍ ലീഗ് ജൂനിയേഴ്സ് 2015 ടൂര്‍ണ്ണമെന്റ് ഇന്നു മുതല്‍. നടന് സുരേഷ്ഗോപിയെ കേരള ബാഡ്മിന്റന്റെ ബ്രാന്റ് അംബാസിഡറായി ഇന്ന് പ്രഖ്യാപിക്കും.
ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം വൈകീട്ട് 5 ന് കോര്പ്പറേഷന് മേയര്‍ എം.കെ. പ്രേമജത്തിന്റെ അദ്ധ്യക്ഷതയില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മന്ത്രി എം.കെ. മുനീര്‍, നടന് സുരേഷ്ഗോപി എന്നിവര്‍ പങ്കെടുക്കും. ടിം യോനക്സ് ടീകോസ്മോസ് ടീം ജി ടെക് ടീം ആര്‍ജി ഓയില്‍ ടീം ലിനിംഗ് ടീം ടേസ്റ്റേജ് എന്നീ ആറ് ടീമുകളാണ് ഇത്തവണ മത്സരത്തിനുള്ളത് ടീമുകളെ രണ്ടു ഗ്രൂപ്പില്‍ പെടുത്തി ലീഗ് അടിസ്ഥാനത്തില്‍ ആറിനും 7 നും മത്സരങ്ങള്‍ നടക്കും.
മിക്സഡ് ഡബിള്‍സ്, ബോയ്സ് സിംഗിള്‍സ്, ഗേള്‍ഡ് സിംഗിള്‍സ്, ബോയ്സ് ഡബ്ഗണ്, ഗോള്‍ഡ് ഡബിള്‍സ് എന്ന അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടക്കും. ദിവസേന മത്സരങ്ങള്‍ ഉണ്ടാകും രണ്ടു ഗ്രൂപ്പുകളില്‍ നിന്നും കൂടുതല്‍ പോയന്റ് ലഭിക്കുന്ന രണ്ടു ടീമുകള്‍ വീതം 8 ന് വൈകീട്ട് 5 മണിക്കാരംഭിക്കുന്ന സെമിഫൈനലില്‍ അന്യോന്യം മത്സരിക്കും ഇതില്‍ വിജയിക്കുന്ന രണ്ട് ടീമുകള്‍ക്ക് 6 മണിക്ക് നടക്കുന്ന ഫൈനലില്‍ മാറ്റുരയ്ക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: