പേരാമ്പ്ര: കര്ഷകപെന്ഷന് ഉള്‍പ്പെടെയുള്ള ക്ഷേമപെന്‍ഷനുകളുടെ കുടിശ്ശിക വിതരണം ചെയ്യണമെന്ന് കര്‍ഷകമോര്‍ച്ച പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ക്ഷേമപെന്‍ഷനുകള്‍ അതത് മാസം വിതരണം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം. നാമമാത്രമായ പെന്‍ഷനുകള്‍ മാസങ്ങളോളമായി കുടിശ്ശികയാക്കി പെന്‍ഷന്‍കാരെ ദുരിതത്തിലാക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
യോഗത്തില്‍ പ്രസിഡന്റ് വി.കെ. ബാലന്നായര് അധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാസെക്രട്ടറി എന്‍. ഹരിദാസന് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍സെക്രട്ടറി ജയപ്രകാശ് കായണ്ണ, സെക്രട്ടറി രവി പാലേരി എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍സെക്രട്ടറി സുരേഷ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: