ജലനിധി അഴിമതി: ബി ജെ പി പ്രചരണ റാലിക്ക് നേരെ സിപിഎം അക്രമം

Monday 5 October 2015 10:46 am IST

വടകര: മണിയൂര്‍ പഞ്ചായത്ത്'ജലനിധി' അഴിമതിക്കെതിരെ ബി ജെ പി മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രചരണ റാലിക്ക് നേരെ സിപിഎം അക്രമം. ഇന്നലെ കാലത്ത് 10 മണിക്ക് പതിയാരക്കര മങ്ങില്‍കയ്യില്‍ നിന്ന് ആരംഭിച്ച പ്രചരണ റാലിക്ക് നേരെ മുടപ്പിലവില്‍ നോര്‍ത്തില്‍ വെച്ചാണ് സി പി എം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിട്ടത്. റാലിയുടെ മുന്‍ നിരയിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്കാണ് പരിക്ക് പറ്റിയത്. പരിക്ക്പറ്റിയ ബി ജെ പി മേഖല സിക്രട്ടറി രഞ്ജിത്ത് അണിയാരി (42) രതീഷ് പൊയില്‍ (30) ഹരീഷ് വെങ്ങളത്ത്കണ്ടി എന്നി ബി ജെ പി പ്രവര്‍ത്തകരെ വടകര ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി ജെ പി യുടെ കൊടിതോരണങ്ങള്‍ പൂര്‍ണമായും നശിപ്പിച്ചു.അക്രമത്തില്‍ ബിജെപി കോഴിക്കോട് ജില്ല കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എം പി രാജന്‍ ആവശ്യപ്പെട്ടു. ജലനിധി അഴിമതിക്കെതിരെ സി പി എം നടത്തിയ അക്രമത്തെ ബി ജെ പി കുറ്റിയാടി മന്ധലം കമ്മിറ്റി അപലപിച്ചു. അക്രമത്തിലൂടെ മണിയൂര്‍ പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതി മൂടിവെക്കാനും സി പി എം പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് തടയാനും നേതൃത്വത്തിന്കഴിയില്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് ടി കെ രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ ദിലീപ് കെ പി, പി പി മുരളി, തുടങ്ങിയവര്‍ സംസാരിച്ചു. മണിയൂര്‍ പഞ്ചായത്ത് ജലനിധി അഴിമതിയും, വോളിബോള്‍ അഴിമതിയും പോതുജനങ്ങള്‍ അറിയുന്നതില്‍ വിറളി പൂണ്ടാണ് സി പി എം പ്രവര്‍ത്തകര്‍ ബിജെപി യുടെ പ്രചരണ റാലിയെ ആക്രമിച്ചതെന്ന് ബിജെപി മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ചെരിയെരി രാധാകൃഷ്ണന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജു തൊക്കോട്ട്, രജീഷ് മങ്ങില്‍കൈ, വിനോദ് കുറ്റിയില്‍ പോടിയെരി ബാബു തുടങ്ങിയവര്‍ സംസാരിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം പോലീസിനോട് ആവശ്യപ്പെട്ടു. കെ പി രാജഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പതിയാരക്കര മങ്ങില്‍ക്കൈയില്‍ നിന്നും ആരംഭിച്ച പ്രചാരണ റാലിയില്‍ പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന നിരവധി പേര്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം മന്തരത്തുരില്‍ സമാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.