താമരശ്ശേരി:ബിജെപി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും സാധാരണക്കാര്‍ക്കു വേണ്ടി നടപ്പിലാക്കിയ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളും ജനമധ്യത്തില്‍ വിശദീകരിച്ചു കൊണ്ട് സംഘടിപ്പിച്ച വികസന സന്ദേശ പദയാത്ര പരപ്പന്‍ പൊയിലില്‍ ജില്ലാ ജനറല്‍ സിക്രട്ടറി എം.സി.ശശീന്ദ്രന് ജാഥാ ലീഡര്‍ കെ.പി.രമേശന് പാര്‍ട്ടി പതാക കൈമാറിക്കൊണ്ട് ഉല്‍ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് ഉല്‍ഘാടന പൊതുയോഗത്തില്‍ ശശീന്ദ്രന് പറഞ്ഞു.
അഴിമതിയും ന്യൂനപക്ഷ പ്രീണനവും കൈമുതലാക്കിയ കോണ്‍ഗ്രസ്സും ആശയപരമായി തകര്‍ന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഒരേ തൂവല്‍ പക്ഷികളാണ്. കെ.പി.ശിവദാസന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് ഗിരീഷ് തേവള്ളി, കെ.പ്രഭാകരന് നമ്പ്യാര്‍ വി.കെ.ചോയിക്കുട്ടി, കെ. മനോജ്, വത്സന് മേടോത്ത്, വി.പി.രാജീവന്, അഡ്വ: അജിത് കുമാര്‍ ഹംസ മുസ്ലിയാര്, ബബീഷ് എ.കെ.രവീന്ദ്രന്, എ.ടി.സുധി, സി.കെ.സന്തോഷ്, ലിനീഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: