കൊല്ലം: മഹാഗായത്രി യാഗത്തിന്റെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തട്ടാമലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യാഗാചാര്യന് സ്വാമി അദ്വൈതാനന്ദപുരിയുടെ സാന്നിദ്ധ്യത്തില്‍ പന്തളം രാജാവ് മകം നാള് കേരളവര്‍മ്മ രാജാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. പത്മരാജു തുഷാരം അദ്ധ്യക്ഷത വഹിച്ചു. യാഗത്തില്‍ പങ്കാളിത്തം ആഗ്രഹിക്കുന്നവര്‍ക്കും ഹോമാദിപൂജകള് സമര്‍പ്പിക്കുന്നതിനും ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി അനുമതി ലഭിക്കും. മുഖ്യകാര്യദര്‍ശി അശോകന് വാളത്തുംഗല്‍, മൂകാംബിക മിഷന് ട്രസ്റ്റ് ആചാര്യന് സജി പോറ്റി, സെക്രട്ടറി രജ്ഞിത്ത്, പി.ആര്.ഒ സുധി വേളമാനൂര്‍, എസ്. അര്ജുനന് തുടങ്ങിയവര്‍ സംസാരിച്ചു. വിവരങ്ങള്‍ക്ക്: 0474-27626000,9847710100
പ്രതികരിക്കാൻ ഇവിടെ എഴുതുക: