കേരളം വലിയൊരു രാഷ്ട്രീയ മാറ്റത്തിന് സജ്ജം: ബിജെപി

Monday 5 October 2015 3:06 pm IST

ഏരുവേശ്ശി: കേരളം വലിയൊരു രാഷ്ട്രീയ മാറ്റത്തിന് സജ്ജമായിരിക്കുന്നുവെന്ന് ബിജെപി തിരഞ്ഞെടുപ്പ് സെല്‍ ജില്ലാ കണ്‍വീനര്‍ പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ദ്വിദിന പഠന ശിബിരം ഏരുവേശ്ശി കെഎന്‍എസ് എയുപി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ മ്ലേച്ഛമായി കരുതി അകറ്റി നിര്‍ത്തുവരും അവഗണിച്ചവരും ഇന്ന് അതിനോട് അടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇരുമുന്നണികളും വിട്ട് വലിയൊരു വിഭാഗം യുവാക്കളും പിന്നോക്ക ജനവിഭാഗങ്ങളും ബിജെപിയില്‍ ചേക്കേറുന്നു. ബിജെപി കേന്ദ്രീകൃത രാഷ്ട്രീയമാറ്റത്തെ കുറിച്ച് മാധ്യമങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പില്‍ ഈ രാഷ്ട്രീയമാറ്റം പ്രകടമാകുമെന്നും ബാലകൃഷ്ണന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. പി.വി.ബാലന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം പി.കെ.വേലായുധന്‍, എബിവിപി ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.മഹേഷ്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ടി.ബിജു, ആനിയമ്മ രാജേന്ദ്രന്‍, കെ.ആര്‍. രാജേന്ദ്രന്‍ മാസ്റ്റര്‍, കെ.എസ്. തുളസീധരന്‍, വി.വി.രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ഡി.മുരളീധരന്‍ സ്വാഗതവും കെ.ജെ.മാത്യു നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.