ബിജെപി ദ്വിദിന പഠനശിബിരം

Monday 5 October 2015 4:11 pm IST

വളാഞ്ചേരി: ബിജെപി കോട്ടക്കല്‍ നിയോജക മണ്ഡലം കമ്മിറ്റി വളാഞ്ചേരി സാന്ദീപനി വിദ്യാനികേദനില്‍ സംഘടിപ്പിച്ച ദീനദയാല്‍ ഉപാധ്യായ പ്രശിക്ഷണ ശിബിരം സമാപിച്ചു. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ചരിത്രത്തെ കുറിച്ചും അടിസ്ഥാന ബിജെപി സിദ്ധാന്തങ്ങളെകുറിച്ചും അറിവ് പകരുന്നതിനും സജീവാംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായ പ്രശിക്ഷണ ശിബിരം സംഘടിപ്പിച്ചത്. സമാപന സമ്മേളനം ബിജെപി സംസ്ഥാന ഉപാധ്യക്ഷ പി. നിര്‍മ്മല കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി കോട്ടക്കല്‍ നിയോജകമണ്ഡലം പ്രസിഡന്റ് സുരേഷ് പാറത്തൊടി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. നാരായണന്‍ മാസ്റ്റര്‍, മേഖല പ്രസിഡന്റ് പി. രാഘവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ. രാമചന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം പി. വസന്തകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ബിജെപി മണ്ഡലം ഭാരവാഹികളായ സജീഷ് പൊന്മള, ശ്രീശന്‍ കുറ്റിപ്പുറം, കെ. അര്‍ജുനന്‍, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. മണികണ്ഠന്‍, പി. അനില്‍കുമാര്‍, മഠത്തില്‍ രവി, ഉണ്ണി വൈക്കത്തൂര്‍, പി. ഹരിദാസ് പൈങ്കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വള്ളിക്കുന്ന്: ബിജെപി വള്ളിക്കുന്ന് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പുത്തൂര്‍ പള്ളിക്കല്‍ സാന്ദീപനി വിദ്യാനികേതനില്‍ പഠനശിബിരം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെനാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പീതാംബരന്‍ പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.പ്രേമന്‍ മാസ്റ്റര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സി.വി.വിനോദ്കുമാര്‍, ടി.കെ.രങ്കരാജന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.