ഡമാസ്ക്കസ്: ഐഎസ് ഭീകരര്‍ സിറിയയിലെ പുരാതനമായ വിജയത്തിന്റെ കമാനം( ആര്‍ച്ച് ഓഫ് ട്രയംഫ്) തകര്‍ത്തു. രണ്ടായിരത്തിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ആര്‍ച്ച് സിറിയയിലെ പാല്‍മിറ നഗരത്തിലുള്ള അസംഖ്യം പുരാവസ്തു ശേഷിപ്പുകളില്‍ ഒന്നായിരുന്നു. രണ്ടുമാസം മുന്‍പാണ് ഭീകരര്‍ സിറിയയിലെ രണ്ടു പുരാതന ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്തത്. അവയും പാല്മിറയിലുള്ളവയായിരുന്നു.
പൗരാണികമായ നഗരം പരിപൂര്‍ണ്ണ വിനാശത്തിന്റെ വക്കിലാണ്. പുരാവസ്തുവകുപ്പ് മേധാവി അബ്ദുള്‍ കരീം പറഞ്ഞു. കണ്ണില്‍ കാണുന്നതെന്തും നശിപ്പിക്കുകയാണ് ഐഎസ് ഭീകരര്‍, അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: