കടബാധ്യത: കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Monday 5 October 2015 7:45 pm IST

തലപ്പുഴ: കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തലപ്പുഴയിലെ പുന്നയ്കല്‍ വര്‍ക്കി (58) യാണ് വിഷം അകത്തു ചെന്ന് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് വീടിനു സമീപം മൃതഹേദം കണ്ടെത്തിയത്. എസ്.ബി.ടി. മാനന്തവാടി ശാഖയില്‍ ഇദ്ദേഹത്തിന് രണ്ടു ലക്ഷത്തില്‍ പരം രൂപ കടമുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. ശവവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഇടിക്കര കാര്‍മല്‍ പള്ളി സെമിത്തേരിയില്‍. ഭാര്യ: മറിയക്കുട്ടി. മക്കള്‍: ഷാജി, ഷിജു, ഷിബു. മരുമകള്‍: ആശ. സഹോദരങ്ങള്‍: ലില്ലി, അപ്പച്ചന്‍, ലീലാമ്മ, ജോസ്, മാത്യു, തങ്കച്ചന്‍, പരേതനായ കുര്യന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.