കോഴിക്കോട്: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇഎസ്ഐ നടപ്പാക്കുവാനുള്ള ഇഎസ്ഐ കോര്‍പ്പറേഷന്റെ തീരുമാനത്തില്‍ ആഭരണ നിര്‍മ്മാണതൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തണെമന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരള ആഭരണ നിര്‍മ്മാണ തൊഴിലാളി സംഘത്തിന്റെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭരണ വ്യവസായം പുരോഗതി പ്രാപിക്കുമ്പോള്‍ ആഭരണതൊഴിലാളികള് ജോലിക്കും കൂലിക്കും വേണ്ടി വിഷമിക്കുകയാണ്.
ഈ സാഹചര്യത്തില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ ശക്തമായ സമരമാര്‍ഗ്ഗങ്ങള്‍ക്ക് രൂപം നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഒ.കെ. ധര്മ്മരാജന് അദ്ധ്യക്ഷത വഹിച്ചു. വേണാട് വാസുദേവന്‍, സി. കണ്ണന് ധനേഷ്, ത്യാഗരാജന്, പി.ബി. സുധീര്‍ എന്നിവര്‍ സംസാരിച്ചു. എ. ശശീന്ദ്രന് നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളായി വേണാട് വാസുദേവന്‍ (പ്രസിഡന്റ്) ത്യാഗരാജന് കൊല്ലം, ദേവു ഉണ്ണി (മലപ്പുറം), ശെല്‍വരാജ്. കെ.വി, (കോഴിക്കോട് )(വൈസ് പ്രസിഡന്റ്) ധനീഷ് ഇ.എസ്. (എറണാകുളം) (ജനറല്‍ സെക്രട്ടറി), രാധാകൃഷ്ണന് (കൊല്ലം), ഒ.കെ. ധര്‍മ്മരാജ് (കോഴിക്കോട്), പി.ബി. സുധീര്‍ (തൃശൂര്‍), സെക്രട്ടറിമാര്‍. പി.കെ. ശശി എറണാകുളം ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: