കോഴിക്കോട്: സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം “’സ്വാശ്രയ ഭാരത് 2015′ ഒക്ടോബര്‍ 15 മുതല്‍ 21 വരെ കോഴിക്കോട് സ്വപ്നനഗരിയില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുന്നതിനാണ് സ്വാശ്രയ ഭാരത് നടത്തുന്നത്. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായിട്ടാണ് അദ്ദേഹത്തിന്റെ ജന്മദിനത്തില് സ്വാശ്രയ ഭാരത് സംഘടിപ്പിക്കുന്നത്. വിവിധ കേന്ദ്രങ്ങളിലായി 20 ഓളം സെമിനാറുകള്‍ നടത്തും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ജൈവവൈവിധ്യം, മത്സ്യമേഖല, അലങ്കാര മത്സ്യങ്ങള്‍, മെഡിക്കല്‍ കോളജുകള്‍, സാങ്കേതിക സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ 120 ഓളം പവലിയനുകള്‍ പ്രദര്ശനത്തിനുണ്ടാകം.
തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ശാസ്ത്ര ഗവേഷണ രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞരുമായി മുഖാമുഖം നടത്തും. ശാസ്ത്രപ്രശ്നോത്തരി പെയിന്റംിഗ് മത്സരം, പരിസ്ഥിതിസമ്മേളനം സാങ്കേതിക വിദ്യകളുടെ പ്രൊജക്ട് അവതരണം. ശാസ്ത്രമെഴുത്തില്‍ പരിശീലന പരിപാടി, ശാസ്ത്ര നാടകമത്സരം, ശാസ്ത്ര അധ്യാപക ശില്പശാല, പാരമ്പര്യ വൈദ്യസംഗമം, ശാസ്ത്ര സിനിമാപ്രദര്‍ശനം, ഭക്ഷ്യമേള തുടങ്ങിയവും ഉണ്ടായിരിക്കും സ്വാശ്രയ ഭാരത് 2015 ഒക്ടോബര്‍ 15 ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഉദ്ഘാടനം ചെയ്യും.
വിവിധരംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. ഡോ. ആര് ജയപ്രകാശ്, ഡോ. വി.എസ്. രാമചന്ദ്രന്, ബി, ശശികുമാര്‍, ഡോ. ലീജോതോമസ് ഷനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: