കോട്ടയം: സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷനില്‍ (സമുന്നതി) അംഗീകൃത സമുദായങ്ങളുടെ പട്ടികയില്‍ ക്ഷത്രിയ ക്ഷേമസഭയെ ഉള്‍പ്പെടുത്തി. കോര്‍പ്പറേഷന്റെ എല്ലാ അറിയിപ്പുകളും ഇനി മുതല്‍ സഭയുടെ മുഴുവന്‍ ഭാരവാഹികള്‍ക്കും കോര്പ്പറേഷന് നേരിട്ട് തപാല്‍ മുഖേന അറിയിക്കുമെന്നും കോര്പ്പറേഷന് ചെയര്മാന് പ്രയാര്‍ ഗോപാലകൃഷ്ണന് സഭയുടെ സംസ്ഥാന ഭാരവാഹികളെ അറിയിച്ചു.
ഇത് സംബന്ധിച്ച് ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഉദയവര്‍മ്മയും ആത്മജവര്‍മ്മ തമ്പുരാനും ചേര്‍ന്നു മുന്നാക്ക ക്ഷേമ കോര്പ്പറേഷന് ചെയര്‍മാനു നേരത്തെ നിവേദനം നല്‍കിയിരുന്നു.
സംവരണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടാത്ത എല്ലാ വിഭാഗങ്ങളെയും മുന്നാക്ക ക്ഷേമ കോര്‍പ്പറേഷനില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായും അധികൃതര്‍ അറിയിച്ചു. ഇതു പ്രകാരം 138 സമുദായങ്ങള്‍ക്കു മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്റെ പദ്ധതികള്‍ക്ക് അര്‍ഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: