തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; മത്സരം വികസന വിരുദ്ധരും വികസന ദാഹികളും തമ്മില്‍: എം.ടി. രമേശ്

Monday 5 October 2015 9:55 pm IST

തിരുവല്ല: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വികസനവിരുദ്ധരും വികസന ദാഹികളും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് ബിജെപി സം സ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി. രമേശ് അഭിപ്രായപ്പെട്ടു. ഈ പോരാട്ടം നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുന്നതോടെ ഇടത്-വലത് മുന്നണികളുടെ തകര്‍ച്ചയ്ക്ക് ഇത് കാരണമാകുമെന്നും രമേശ് പറഞ്ഞു. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വികസന പദ്ധതിക ളെ കേരളജനത ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇതുമൂലം ഇക്കുറി ബിജെപിക്ക് ജനപിന്തുണയേറും. ബിജെപി തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പഠനക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരം അധ്യക്ഷത വഹിച്ചു. ബി.ജ.പി. ജില്ലാ പ്രസിഡന്റ് ടി.ആര്‍. അജിത് കുമാര്‍ വിജയകുമാര്‍ മണിപ്പുഴ, സുരേഷ് കാദംമ്പരി, കെ.കെ. രാമകൃഷ്ണ പിളള, സി.ആര്‍. അനില്‍,രാമദേവി, പ്രസന്നാസതീഷ്, ശ്രീലേഖ രഘുനാഥ്, പി.കെ.വിജയന്‍ നായര്‍,രാജേഷ് ആലപ്പാട്ട്, ചെറിയാന്‍ വാക്കയില്‍, ആര്‍.നിതീഷ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.