പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് ശബരിമല ദേവസ്വത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍ താല്പര്യമുള്ള 18വയസ്സിനും 60 വയസ്സിനും മധ്യേ പ്രായമുള്ള ഹിന്ദുക്കളായ പുരുഷന്മാരില്നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ക്രമിനല്‍ കേസുകളിലോ മറ്റ് കേസുകളിലോ ഉള്‍പ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതിന് സ്ഥലത്തെ സബ്ഇന്സ്പെക്ടറില്നിന്നും വാങ്ങിച്ചിട്ടുള്ള പോലീസ് വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റും, ആരോഗ്യവാനാണെന്ന് തെളിയിക്കുന്നതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
ഇതിനോടൊപ്പം ജാതി, മതം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷാംഫോറം പൂരിപ്പിച്ച് 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് 15ന് വൈകിട്ട് അഞ്ചുമണിയ്ക്കു മുന്‍പായി ചീഫ് എന്‍ജീനിയര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സ്, നന്ദന്‍കോട്, കവടിയാര്‍ (പിഒ), തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ അപേക്ഷിക്കണം.
അപേക്ഷാഫോറത്തിന്റെ മാതൃക എല്ലാ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറാഫീസുകളിലും ചീഫ് എന്ജിനീയറാഫീസിലും ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റിലും ലഭിക്കും.
വെബ്സൈറ്റ് www.tr avancoredevaswomboard.org
പ്രതികരിക്കാൻ ഇവിടെ എഴുതുക: