കോതമംഗലം: കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റിന്റെ വ്യാപാര സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ വെട്ടിപ്പ് കണ്ടെത്തി.
എറണാകുളം ജില്ലാ പ്രസിഡന്റ്ഷിബു തെക്കുംപുറത്തിന്റെ കെഎല്‍എം ഗ്രൂപ്പ് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. ആദായനികുതി വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡില്‍ നൂറിലധികം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
നികുതി വെട്ടിപ്പിന്റെ രേഖകളും കണ്ടെടുത്തിട്ടുണ്ട്. കെഎല്‍എം ഫിനാന്‍സ്, ഹോംഷൈന് അപ്ലൈന്‍സ്, കെഎല്‍എം ഫിന്‍കോര്‍പ്പ്, ടിയാന ഗോള്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലും ശാഖകളിലുമായിരുന്നു റെയ്ഡ്. ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവെച്ചതിന് ശേഷമാണ് റെയ്ഡ് ആരംഭിച്ചത്. വിശദ പരിശോധനക്ക് ശേഷമേ ഇടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകുവെന്ന് അധികൃതര്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പ് കൊച്ചി-മധുര ദേശീയ പാതയില്‍ കെഎല്‍എം ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസ് തുറന്നിരുന്നു. ഇതിന് ആറ് മാസം മുമ്പാണ് നൂറുകണക്കിനാളുകളെ ഷെയറെടുപ്പിച്ച് ടിയാന ഗോള്‍ഡ് എന്ന സ്വര്‍ണ വ്യാപാര സ്ഥാപനം തുടങ്ങിയത്. മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ ഷെയര്‍ ഉള്ളതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: