ഐഎസ്എല്‍ ഫുട്‌ബോള്‍: ഇന്ന് ഗതാഗത നിയന്ത്രണം

Monday 5 October 2015 10:43 pm IST

കൊച്ചി: പത്തിന് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ച് കൊച്ചി സിറ്റി പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മത്സരം കാണാന്‍ ആലുവ, കാക്കനാട് ഭാഗത്തുനിന്നും വരുന്നവര്‍ ചെറിയ വാഹനങ്ങള്‍ പാലാരിവട്ടം റൗണ്ട്, തമ്മനം റോഡ് കാരണക്കോടം വഴിയും സ്‌റ്റേഡിയത്തിന്റെ പിന്‍ ഭാഗത്ത് എത്തിച്ചേര്‍ന്ന് കാരണക്കോടം സെന്റ് ജൂഡ് ചര്‍ച്ച് ഗ്രൗണ്ട്, ഐഎംഎ ഗ്രൗണ്ട്, സ്‌റ്റേഡിയത്തിന് പിറകിലുളള വാട്ടര്‍ അതോറിറ്റി ഗ്രൗണ്ട്, ഹെലിപാഡ് ഗ്രൗണ്ട്, എന്നിവിടങ്ങളിലും വലിയ വാഹനങ്ങള്‍; ഇടപ്പളളിവൈറ്റില നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലുമുളള സര്‍വീസ് റോഡുകളിലും, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ്, എന്നിവിടങ്ങളിലും ഗതാഗതതടസം ഉണ്ടാക്കാത്തവിധം പാര്‍ക്കുചെയ്യണം. വൈറ്റില ഭാഗത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ എസ്.എ റോഡ്, കടവന്ത്ര, കതൃക്കടവ് കാരണക്കോടം വഴിയും, സ്‌റ്റേഡിയത്തിന്റെ പിന്‍ഭാഗത്ത് എത്തിച്ചേര്‍ന്ന് കാരണക്കോടം സെന്റ് ജൂഡ് ചര്‍ച്ച് ഗ്രൗണ്ട്, ഐഎംഎ ഗ്രൗണ്ട്, സ്‌റ്റേഡിയത്തിന് പിറകിലുളള വാട്ടര്‍ അതോറിറ്റി ഗ്രൗണ്ട്, ഹെലിപാഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലും. വൈപ്പിന്‍, ഹൈകോര്‍ട്ട് ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ ചെറിയ വാഹനങ്ങള്‍ സ്‌റ്റേഡിയത്തിന് മുന്‍വശത്തുളള പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍, സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് ഗ്രൗണ്ട്, എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.പശ്ചിമ കൊച്ചി (മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി, തോപ്പുംപടി) ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ ചെറിയ വാഹനങ്ങള്‍ പളളിമുക്കില്‍ നിന്നും വലതു തിരിഞ്ഞു എസ്.എ റോഡ്, കടവന്ത്ര, കതൃക്കടവ് കാരണക്കോടം വഴിയും, സ്‌റ്റേഡിയത്തിന്റെ പിന്‍ഭാഗത്ത് എത്തിച്ചേര്‍ന്ന് കാരണക്കോടം സെന്റ് ജൂഡ് ചര്‍ച്ച് ഗ്രൗണ്ട്, ഐഎംഎ ഗ്രൗണ്ട്, സ്‌റ്റേഡിയത്തിന്, പിറകിലുളള വാട്ടര്‍ അതോറിറ്റി ഗ്രൗണ്ട്, ഹെലിപാഡ് ഗ്രൗണ്ട് എന്നിവടങ്ങളിലും. തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്‍.എച്ച് 47 ല്‍ വടക്ക് ഭാഗത്ത് നിന്നും വരുന്നവര്‍ വലിയ വാഹനങ്ങള്‍ ഇടപ്പളളി ബൈപാസ് ജംഗ്ഷനില്‍ ആളുകളെ ഇറക്കി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം എന്‍.എച്ച് 47 ല്‍ തെക്ക് ഭാഗത്ത് നിന്നും വരുന്നവര്‍ വലിയ വൈറ്റില ജംഗ്ഷനില്‍ ആളുകളെ ഇറക്കി വാഹനങ്ങള്‍ നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലുളള സര്‍വീസ് റോഡുകളില്‍ ഗതാഗതതടസം ഉണ്ടാക്കാതെ ഒതുക്കി പാര്‍ക്ക് ചെയ്യേണ്ടതാണ്. ഇടുക്കി, കാക്കനാട്, മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വരുന്നവര്‍ വലിയ വാഹനങ്ങള്‍ പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനില്‍ ആളുകളെ ഇറക്കി പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷന് സമീപം സര്‍വീസ് റോഡുകളില്‍ ഗതാഗതതടസം ഉണ്ടാക്കാതെ ഒതുക്കി പാര്‍ക്ക് ചെയ്യണം. ഇടപ്പളളി ബൈപ്പാസ് മുതല്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ വരെ റോഡില്‍ സര്‍വീസ് ബസുകള്‍ ഒഴികെ മറ്റ് എല്ലാത്തരം വാഹനങ്ങള്‍ക്കും അന്നേ ദിവസം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതും യാതൊരുവിധ വാഹനങ്ങളും ഈ റോഡില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതുമാണ്. സ്‌റ്റേഡിയത്തിന്റെ മെയിന്‍ ഗേറ്റ് മുതല്‍ സ്‌റ്റേഡിയം വരെയുളള റോഡിലും സ്‌റ്റേഡിയത്തിന് ചുറ്റുമുളള റോഡിലും സ്‌റ്റേഡിയത്തിന് പിന്‍വശം മുതല്‍ കാരണക്കോടം വരെയുളള റോഡിലും ഒരു വിധത്തിലുമുളള വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ പാടുളളതല്ല. സ്‌റ്റേഡിയത്തില്‍ പ്ലാസ്റ്റിക് കുപ്പി, മദ്യകുപ്പി, വടി, കൊടിതോരണങ്ങള്‍, കറുത്തകൊടി, പടക്കങ്ങള്‍, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ യാതൊന്നും കൈവശം വയ്ക്കാന്‍ അനുവദിക്കുന്നതല്ല. കൂടാതെ മദ്യപിച്ചതോ മറ്റു ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചതോ ആയ ആരെയും സ്‌റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കുന്നതല്ല. ഗതാഗത ക്രമീകരണങ്ങള്‍ കൊച്ചി സിറ്റി പോലീസിന്റെ ഫേസ് ബുക്ക് ലിങ്കില്‍ ലഭ്യമാണ്. േേവു:െ//ംംം.ളമരലയീീസ.രീാ/ഗീരവശരശ്യേജീഹശരല1464376807125493/ശോലഹശില/

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.