വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

Monday 5 October 2015 10:47 pm IST

മാനന്തവാടി : കടബാധ്യതമൂലം വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. തിണ്ടുമ്മല്‍ പുന്നക്കല്‍ വര്‍ക്കി(58) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ 8.30ഓടെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. വാഴ, ഇഞ്ചി എന്നിവ കൃഷി ചെയ്ത വകയില്‍ മൂന്നര ലക്ഷത്തോളം രൂപ വിവിധ ബാങ്കുകളിലായി കടമുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: മറിയകുട്ടി.മക്കള്‍: ഷാജി, ഷിജു, ഷിബു. മരുമകള്‍: ആശ. സംസ്‌ക്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് തിണ്ടുമ്മല്‍ കാര്‍മ്മല്‍ ഹില്‍ പള്ളി സെമിത്തേരിയില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.