ന്യൂയോര്‍ക്ക്: വിമാനം പറത്തുന്നതിനിടെ പൈലറ്റിന്റെ മരണം യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. കോപൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. ഫോണിക്സില്‍ നിന്ന് ബോസ്റ്റണിലേക്ക് വന്ന വിമാനമാണ് കോപൈലറ്റ് സുരക്ഷിതമായി താഴെയിറക്കിയത്.
147 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി യാത്ര ചെയ്ത എ 320 എയര്ക്രാഫാറ്റാണ് രക്ഷപ്പെട്ടത്. പൈലറ്റ് അബോധാവസ്ഥയിലായതോടെ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ന്യൂയോര്‍ക്ക് സംസ്ഥാനത്തെ സിറക്യൂസ് ഹാന്‍കോക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയുമായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യ സ്ഥാനത്തെത്തിച്ചു
പൈലറ്റിന്റെ മരണ കാരണം അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: