അഴിമതിക്കാരെയും അഹങ്കാരികളെയും ജനം കൈവിടും: ബിജെപി

Tuesday 6 October 2015 11:01 am IST

വാഴയൂര്‍: അഴിമതിക്കാരായ യുഡിഎഫിനേയും ഹൈന്ദവരെ അഹങ്കാരത്തോടെ നിരന്തരം അവഹേളിക്കുന്ന എല്‍ഡിഎഫിനേയും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൈവിടുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.നാരായണന്‍ മാസ്റ്റര്‍. ബിജെപി വാഴയൂര്‍ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഴയൂര്‍ പഞ്ചായത്ത് ഹെല്‍ത്ത് സെന്ററിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനോ പൊതുശ്മശാനം പ്രവര്‍ത്തനയോഗ്യമാക്കാനോ കഴിയാത്ത ഭരണസമിതിയെ ഇനിയും ജനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. പഞ്ചായത്തിലെ ഏറ്റവും വലിയ പ്രശ്‌നമായ കുടിവെള്ളം ക്ഷാമം പരിഹരിക്കാന്‍ ഇതുവരെ അധികൃതര്‍ക്കായില്ല. ഇത്തരം ജനദ്രോഹങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മണി എള്ളാത്ത്പുറായ് നയിച്ച പദയാത്ര പുഞ്ചപ്പാടത്ത് നിന്നും ആരംഭിച്ച് വാഴയൂര്‍, കക്കോവ്, കാരാട് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി മേലേ പുതുക്കോട് സമാപിച്ചു. യോഗത്തില്‍ അറത്തില്‍ സുബ്രഹ്മണ്യന്‍, ചമ്മിനി ബാലകൃഷ്ണന്‍, കെ.സി.നാരായണന്‍ കുട്ടി, കെ.വനജ, വേലായുധന്‍ , രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.