കേരളത്തില്‍ മൂന്നാം ബദലിനുള്ള സാഹചര്യം സജ്ജമായി: കെ. സുരേന്ദ്രന്‍

Tuesday 6 October 2015 12:32 pm IST

താമരശ്ശേരി: കേരളത്തില്‍ മൂന്നാം ബദലിനുള്ള സാഹചര്യം സജ്ജമായിട്ടുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പ്രസ്താവിച്ചു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ട് ബിജെപി താമരശ്ശേരി പഞ്ചായത്ത് കമ്മറ്റിപ്രസിഡന്റ് കെ.പി.രമേശന്‍ നയിച്ച വികസന സന്ദേശ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ അഴിമതിയും ന്യൂനപക്ഷ പ്രീണനവും സിപിഎമ്മിന്റെ അപചയവും ജനങ്ങളില്‍ ബിജെപി അനുകൂല വികാരം വളര്‍ത്തിയിട്ടുണ്ട്.
സാമൂഹ്യ നീതി നിഷേധിക്കപ്പെട്ട ഈഴവ വിഭാഗങ്ങളും പാര്‍ശ്വവത്കരിക്കപ്പെട്ട പട്ടികജാതിക്കാരും ബിജെപിയോട് അടുക്കുമ്പോള്‍ ഉണ്ടാകുന്ന നൈരാശ്യമാണ് സിപിഎമ്മിന്റെ ഗുരുദേവ നിന്ദയും കുപ്രചരണ ജല്‍പ്പനങ്ങള്‍ക്കുമുള്ള കാരണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
തദ്ദേശ തെരെഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടുമെന്നും സിപിഎം-കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള്‍ക്ക് തെരെഞ്ഞെടുപ്പ് വാട്ടര്‍ലൂ ആകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കെ.പ്രഭാകരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് തേവള്ളി, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍, വി.പി.രാജീവന്‍, ജോസ് കാപ്പാട്ടുമല, കെ.മനോജ്, ഹംസ മുസ്‌ലിയാര്‍, കെ.പി. ശിവദാസന്‍, എന്നിവര്‍ പ്രസംഗിച്ചു. വത്സന്‍ മേടോത്ത് സ്വാഗതവും കെ.പി. രമേശന്‍ നന്ദിയും പറഞ്ഞു.

ബിജെപി താമരശ്ശേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.പി.രമേശന്‍ നയിച്ച വികസന സന്ദേശ പദയാത്രയുടെ സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.