കുന്ദമംഗലം: അഴിമതിക്കും സ്വജനപക്ഷവാദത്തിനും വികസന മുരടിപ്പിനുമെതിയെ ബിജെപി കുരുവട്ടൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് പ്രദീപന് പകലേടത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രചാരണജാഥ നടത്തി. പൊയില്‍ത്താഴം അങ്ങാടിയില്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജന് ജാഥ ഉദ്ഘാടനം ചെയ്തു. ഹംസ മുസ്ല്യാര്‍, പി.എം. സുരേഷ്, അഡ്വ. ഇ. ബാലന് എന്നിവര്‍ പ്രസംഗിച്ചു. കെ.പി. സുധാകരന് അധ്യക്ഷത വഹിച്ചു. പൊയില്‍ത്താഴം കോഴിക്കയം പുഴയില്‍ മുങ്ങിയ ഒരു കുടുംബത്തിലെ മൂന്നുപേരെ രക്ഷിച്ച ആര്‍ഷിക്, ഷിജില്‍, അഭിനവ്, രാഹുല്‍ എന്നിവരെ അനുമോദിച്ചു. ശ്രീനാഥ് സ്വാഗതം പറഞ്ഞു. ചെറുവറ്റ അങ്ങാടിയില്‍ നടന്ന സമാപന പൊതുസമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. രാധാകൃഷ്ണമേനോന് ഉദ്ഘാടനം ചെയ്തു. പി. സി. അഭിലാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. സുരേഷ്, നാരായണന് മാസ്റ്റര്‍, ആലിഹാജി, സെയ്ത് ബാദുഷ തങ്ങള്‍, ബിന്ദു പ്രഭാകരന്, എം. പ്രകാശന്, എ.പി. അശോകന് മാസ്റ്റര്‍, പി.എം. സുരേഷ്, അഡ്വ. ഇ. ബാലന് എന്നിവര്‍ സംസാരിച്ചു. ഇ. സാലു, രഞ്ജിത്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: