കേരളത്തില്‍ വികസന അജണ്ടയുള്ള ഭരണം വരണം : മാധവന്‍ നായര്‍

Tuesday 6 October 2015 2:57 pm IST

കൊച്ചി: എസ്എന്‍ഡിപി നവംബര്‍ രണ്ടാം വാരം നടത്തുന്ന കേരളയാത്രയ്ക്ക് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ രക്ഷാധികാരിയാകും. സമത്വ മുന്നേറ്റയാത്രയുടെ രക്ഷാധികാരി ആകുന്നതില്‍ സന്തോഷമുണ്ടെന്ന് ജി. മാധവന്‍ നായര്‍ പറഞ്ഞു. യാത്ര ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും. വികസന അജണ്ടയുള്ള ബിജെപിയുമായി യോജിക്കുന്നതില്‍ സന്തോഷമുണ്ട്. അങ്ങനെയുള്ള ഒരു ഭരണ സംവിധാനം കേരളത്തില്‍ വരണമെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ കേരളം ഇപ്പോള്‍ പുറകിലാണെന്നും മാധവന്‍ നായര്‍ പറഞ്ഞു. ജനങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. അതിനാല്‍ തന്നെ വികസന അജണ്ട നടപ്പാക്കുന്ന ബിജെപിയോട് യോജിക്കുന്നതില്‍ തെറ്റില്ലെന്നും നായര്‍ പറഞ്ഞു. ഹിന്ദു എന്ന് പറഞ്ഞാല്‍ എല്ലാ സമൂഹവും ഉള്‍പ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം സംബന്ധിച്ച് വിവിധ സാമുദായിക സംഘടനകളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും അഭിപ്രായം രൂപിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍ നടന്ന യോഗത്തിലാണ് എസ്‌എ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.