പുത്തൂര്‍: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാതെ ജനങ്ങള്‍ വലഞ്ഞു. പുത്തൂര്‍ അക്ഷയ സെന്ററില്‍ സംഘര്‍ഷവുമായി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ലാത്തവരാണ്. ഇന്നലെ രാവിലെ മുതല്‍ അക്ഷയ സെന്ററില്‍ എത്തിയത്. എന്നാല്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വെബ് സൈറ്റ് തകരാറിലായതിനാല്‍ ഇവിടെ പേര് ചേര്‍ക്കാന്‍ മിക്കവര്‍ക്കും കഴിഞ്ഞില്ല. ഉച്ചയ്ക്ക് 2 മണിവരെയാണ് സമയ പരിധി നിശ്ചയിച്ചിരുന്നത്. ഈ സമയ പരിധി അവസാനിക്കാറായതോടെ ഇവിടെ എത്തിയവര്‍ അക്ഷയകേന്ദ്രം നടത്തിപ്പുകാരുമായി വാക്കേറ്റത്തിലെത്തുകയായിരുന്നു. പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്ക് അതിനുള്ള അവസരം ഒരുക്കണമെന്നാണ് പൊതു ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: