ആലപ്പുഴ: ചേര്‍ത്തലയില്‍ നടന്ന ജില്ലാ കായിക മേളയില്‍ ആലപ്പുഴ ലിയോ അത്ല്റ്റിക്ക് അക്കാദമിക്ക് തിളക്കമാര്‍ന്ന വിജയം. സെന്റ് മൈക്കിള്‍സ് കോളേജില്‍ രണ്ടുദിവസങ്ങളിലായി നടന്ന മേളയില്‍ അക്കാദമിയില്‍ പരിശീലനം നേടുന്ന താരങ്ങളായ ആന്‍ഡ്രിക്ക് മൈക്കിള്‍ ഫെര്‍ണാണ്ടസ് പതിനാറ് വയസിന് താഴെയുളളവരുടെ ഹാമര്‍ത്രോ, ഡിസ്ക്കസ് ത്രോ മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി. ആന്‍ഡ്രിക്ക് ഈ ഇനത്തില്‍ ദേശിയ ചാമ്പ്യന്‍കൂടിയാണ്.
പതിനെട്ട് വയസിന് താഴെയുളള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹാമര്‍ ത്രോ ഡിസ്കസ് ത്രോ മല്‍സരങ്ങളില്‍ ബിനിത മേരി തോമസ് ഒന്നാം സ്ഥാനത്തെത്തി. ബിനിത ഈ ഇനത്തില്‍ ദേശീയ മെഡല്‍ ജേതാവാണ്.
പതിനെട്ട് വയസിനുതാഴെയുളള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലോംഗ് ജംമ്പ് , ട്രിപ്പിള്‍ ജംമ്പ് ഇനത്തില്‍ അനീറ്റാ ഫെര്‍ണാണ്ടസ് ഡബിള്‍ നേടി. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജംമ്പ് , ഹൈജംമ്പ് ഇനങ്ങളില്‍ ഗാഥ ബിജു ഡബിള്‍ തികച്ചു. ആണ്‍കുട്ടികളുടെ ഹാമര്‍ത്രോ ഇനത്തില്‍ ജോസഫ് സെബാസ്റ്റ്യന്‍ ഒന്നാമതെത്തി.
സീനിയര്‍ ആണ്‍കുട്ടികളുടെ എണ്ണൂറ് മീറ്ററില്‍ അഭിജിത്ത് ലാല്‍ രണ്ടാം സ്ഥാനം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംമ്പില്‍ മാജോ രണ്ടാംസ്ഥാനത്തെത്തി. പെണ്‍കുട്ടികളുടെ എണ്ണൂറ് മീറ്റര്‍ ഓട്ടത്തില്‍ ദേവിക രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ അറൂനൂറ് മീറ്റര്‍ ഓട്ടത്തില്‍ നിധിന് ജോസ്ഫ് രണ്ടാം സ്ഥാനത്തെത്തി. സബ് ജൂനിയര്‍ റിലേ ഇനത്തില്‍ അക്കാദമി ടീം രണ്ടാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: