തലവടി: ചക്കുളത്തുകാവ് ശ്രീ ഭഗവതീ ക്ഷേത്രത്തിലെ സര്‍പ്പ സന്നിധിയില്‍ ആയില്യം പൂജ എട്ടിന് നടക്കും. നാഗരാജ നാഗയക്ഷി അമ്മ പ്രീതിക്കായി ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് തിരുമേനി, കാര്യ ദര്‍ശി മണിക്കുട്ടന് തിരുമേനി എന്നിവരുടെ നേതൃത്വത്തില്‍ നൂറും പാലും, സര്‍പ്പ നിവേദ്യം, സര്‍പ്പത്തിങ്കല്‍ അര്‍ച്ചന തുടങ്ങി വിശേഷാല്‍ പൂജകള്‍ നടക്കും, പുലര്‍ച്ചെ എട്ടിന് തുടങ്ങുന്ന ചടങ്ങുകള്‍ 2 മണി വരെ നീളും. സര്‍പ്പം പാട്ട് സര്‍പ്പ ബലി എന്നിവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: