കോട്ടയം: അഖിലേന്ത്യാ അവാര്‍ഡീ ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലെ പതിനഞ്ച് അധ്യാപകര്‍ക്ക് ഗുരുശ്രേഷ്ഠ പുരസ്കാരം നല്‍കുന്നതായി ഓള് ഇന്ത്യാ അവാര്‍ഡീ ടീച്ചേഴ്സ് ഫെഡറേഷ സംസ്ഥാന ഘടകം ആക്ടിംഗ് പ്രസിഡന്റ് കോന്നിയൂര്‍ രാധാകൃഷ്ണനും ജനറല്‍ സെക്രട്ടറി ഭദ്രന് എസ്. ഞാറക്കാടും അറിയിച്ചു.
ഹയര്‍സെക്കണ്ടറി വിഭാഗം: പി.ജയചന്ദ്രക്കുറുപ്പ് (പ്രിന്‍സിപ്പല്‍, എംകെഎല്‍എം ഹയര്‍സെക്കണ്ടറി സ്കൂള്‍, കണ്ണനല്ലൂര്‍, കൊല്ലം), തോമസ് ജോര്‍ജ്ജ് (പ്രിന്‍സിപ്പല്‍, ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, തുമ്പമണ്‍, നോര്‍ത്ത് പത്തനംതിട്ട).ഹൈസ്കൂള്‍ വിഭാഗം: കെ.ജി. സജികുമാര്‍ (കാര്‍ത്തികതിരുനാള്‍ ഗവ. ഹയര്‍സെക്കണ്ടറി ഗേള്‍സ് സ്കൂള്‍ മണക്കാട്, തിരുവനന്തപുരം), ജി. മധു (തൃപ്പെരുന്തുറ എസ്എന്‍ഡിപി ഹൈസ്കൂള്‍, മഹാദേവികാട്, കാര്‍ത്തികപ്പള്ളി, ആലപ്പുഴ), സുജ അലക്സ് (എസ്സിഎസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, തിരുവല്ല, പത്തനംതിട്ട), ആനിയമ്മ ജേക്കബ് (ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ചങ്ങനാശ്ശേരി, കോട്ടയം), സി.സി. പോള്‍സണ്‍ (ഗവ. നാഷണല്‍ ബോയ്സ് ഹൈസ്കൂള്‍, കൊടകര, തൃശൂര്‍), എം.ആര്. പുരുഷോത്തമന് (ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, കീഴുപറമ്പ്, മണിയമ്പാറ, കൂടാരത്തി, മലപ്പുറം).
യുപി വിഭാഗം: ഐ.ആര്. അജയകുമാര്‍ (യുപിഎസ് കുറ്റിക്കാട്, കടയ്ക്കല്‍, കൊല്ലം), പി.എ. ദേവസ്യാച്ചന് (ഹെഡ്മാസ്റ്റര്, സന്റ് സെബാസ്റ്റ്യന്‍സ് എല്‍പി സ്കൂള്‍, തൊടുപുഴ, ഇടുക്കി), ഇല്യാസ് കാവുങ്കല്‍ (പെരുമ്പളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ നെല്ലിക്കുത്ത്, മഞ്ചേരി, മലപ്പുറം), ഇ.വിശ്വനാഥന് (എയുപി സ്കൂള്‍, കുന്ദമംഗലം, കോഴിക്കോട്), കെ.എന്‍. കുട്ടി (കാടാമ്പഴിപ്പുറം, പാലക്കാട്).
സ്പെഷ്യല്‍ സ്കൂള്‍ ടീച്ചേഴ്സ്: ഡോ. ലിറ്റി രവി (സിസിപിഎല്എ ആംഗ്ലോ ഇന്‍ഡ്യന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, പെരുമാനൂര്‍, കൊച്ചി), ആര്‍ട്ടിസ്റ്റ് ജിയോ തലച്ചിറ (മാര്‍ത്തോമ്മാ ഹയര്‍ സെക്കണ്ടറി സ്കൂള്‍, കൊല്ലം) എന്നീ അധ്യാപകരെയാണ് ഈ വര്‍ഷത്തെ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്. പുരസ്കാര വിതരണം ജനുവരി അവസാനം തൊടുപുഴയില്‍ നടക്കുന്ന അവാര്‍ഡീ ടീച്ചേഴ്സ് ഫെഡറേഷന് കേരളാ ഘടകത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: