ആലപ്പുഴ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും പരിശീലനം നല്കി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നത് ഉറപ്പുവരുത്തണമെന്നും പോളിങ് ബൂത്ത്, തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന സ്ഥലം എന്നിവ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
വിജ്ഞാപനം പുറപ്പെടുവിക്കല്‍, നാമനിര്‍ദേശപത്രിക സ്വീകരിക്കല്‍, നാമനിര്‍ദേശപത്രിക തള്ളുക, പിന്‍വലിക്കല്‍, സ്ക്രൂട്ടിണി, ചിഹ്നം അനുവദിക്കല്‍ തുടങ്ങി തെരഞ്ഞെടുപ്പു നടപടിക്രമങ്ങളെക്കുറിച്ചായിരുന്നു പരിശീലനം.
ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ രാജന് സഹായ് ആധ്യക്ഷ്യം വഹിച്ചു. കുട്ടനാട് തഹസില്‍ദാരും കോര്‍ മാസ്റ്റര്‍ പരിശീലകനുമായ പി.വി. സജീവ് ക്ലാസെടുത്തു. ജൂനിയര്‍ സൂപ്രണ്ട് അബ്ദുള്‍ റഷീദ്, അജീഷ്, ഷിബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: