ഓപ്പറേഷന്‍ വാത്സല്യ : ആദ്യഘട്ടത്തിന് തുടക്കമായി

Tuesday 6 October 2015 9:49 pm IST

പത്തനംതിട്ട: കാണാതായ കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പ്പിക്കാനുള്ള ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഓപ്പറേഷന്‍ വാത്സല്യ ആദ്യഘട്ടത്തിന് പോലീസ്, ചൈല്‍ഡ് ലൈന്‍ എന്നിവയുടെ സഹകരണത്തോടെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ തുടക്കമായി. റെയില്‍വേ, കെ.എസ്.ആര്‍.ടി.സി സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി ലഘുലേഖയും നോട്ടീസും വിതരണം ചെയ്തു. തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ഈപ്പന്‍ തോമസ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി ജിതിന്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ (എന്‍.ഐ.സി) നിഷ മാത്യു, തിരുവല്ല സി.ഐ രാജീവ്, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡേവിഡ് റജി, ജിനു, സാമൂഹ്യപ്രവര്‍ത്തകരായ അക്ഷര, നിലീഷ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഒറ്റപ്പെട്ടും സംശയാസ്പദ സാഹചര്യത്തില്‍ കാണുന്ന കുട്ടികളുടെ വിവരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് (0164-2319998), ചൈല്‍ഡ് ലൈന്‍ (1098), പോലീസ് ഹെല്‍പ്പ്‌ലൈന്‍ (1090) എന്നിവിടങ്ങളില്‍ അറിയിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.